Posts

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

Image
  ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡല മഹോത്സവം – രണ്ടാം ദിവസം 2025 നവംബർ 18, ചൊവ്വാഴ്ച ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലുള്ള മണ്ഡല മഹോത്സവത്തിന്റെ രണ്ടാം ദിവസത്തോടനുബന്ധിച്ച്, 2025 നവംബർ 18-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6:30ന് പ്രശസ്തനായ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന "ജ്ഞാനപ്പാന" എന്ന വിഷയത്തിൽ പ്രഭാഷണം അരങ്ങേറുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു. മണ്ഡല മഹോത്സവം വിജയകരമാക്കുന്നതിനായി ഭക്തജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

Image
  "ഓം നമോ ഭഗവതേ വാസുദേവായ" ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രം മണ്ഡല മഹോത്സവം ഒന്നാം ദിവസം നവംബർ 17 തിങ്കളാഴ്ച 6:30 നു മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരവോടെ ക്ഷണിക്കുന്നു മണ്ഡല മഹോത്സവം വിജയകരമാക്കുവാൻ ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും

Image
കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും 2025 ഏപ്രിൽ 24 വ്യാഴാഴ്‌ച മുതൽ മെയ് 1 വ്യാഴാഴ്‌ച വരെ കൊടിയേറ്റ മഹോത്സവം ഒന്നാം ദിവസമായ ഏപ്രിൽ 24 വ്യാഴാഴ്ചയാണ് കലവറ നിറക്കൽ, കൂടാതെ ഡോക്ടർ പ്രശാന്ത് വർമ്മ കോഴിക്കോട് അവതരിപ്പിക്കുന്ന മാനസജപലഹരി രണ്ടാം ദിവസം ഏപ്രിൽ 25 വെള്ളിയാഴ്ച മാതൃസമിതി അംഗങ്ങളും ദേശവാസികളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ഏപ്രിൽ 26 ശനിയാഴ്ച കൊടിയേറ്റ മഹോത്സവം മൂന്നാം ദിവസം വൈകുന്നേരം അഞ്ചുമണിക്ക് വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര, കൊടിയേറ്റം, കടമേരി പഞ്ചവാദ്യ സംഘത്തിൻ്റെ ഇരട്ട തായമ്പക, തുടർന്ന് രാത്രി 8:30ന് രാഗചക്ര മ്യൂസിക് ഒളവിലം അവതരിപ്പിക്കുന്ന ഗാനാർച്ചന ഏപ്രിൽ 27 ഞായറാഴ്ച സിനിമ പിന്നണി ഗായിക സിന്ദൂര സിത്താര, നന്ദന അവതരിപ്പിക്കുന്ന ഭക്തിഗാനസുധ തുടർന്ന് രാത്രി എട്ടുമണിക്ക് പ്രണവം തൃക്കണ്ണാപുരം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ അഞ്ചാം ദിവസമായ ഏപ്രിൽ 28 തിങ്കളാഴ്ച അയോധ്യ നഗർ കാവുംഭാഗം, നൃത്ത്യോദയ നൃത്ത വിദ്യാലയം നാരായണൻ പറമ്പ് ഒളവിലം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ആറാം ദിവസം ഏപ്രിൽ 29 ചൊവ്വാഴ്ച മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻസ്ട്രുമെന്റൽ മ്യൂസിക് തലശ്ശേരി ശ്രീരാഗം ഇൻസ്റ്റിറ്റ്യ...

കൊച്ചു ഗുരുവായൂർ എന്ന അപരനാമത്തിൽ ഒരു ക്ഷേത്രം

Image
 

ഡ്രീം വോയ്സ് തലശ്ശേരി അവതരിപ്പിക്കുന്ന സംഗീത സന്ധ്യ

Image
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡല മഹോത്സവം ഇരുപതാം ദിവസം ശ്രീ കൃഷ്ണ ഭഗവാന്റെ കൃപാഭരണമായ അദൃശ്യ സാന്നിധ്യത്തിൽ, 2024 ഡിസംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് "ഡ്രീം വോയ്സ് തലശ്ശേരി" അവതരിപ്പിക്കുന്ന സംഗീത സന്ധ്യയ്ക്ക് എല്ലാ ഭക്തജനങ്ങളെയും സാദരം സ്വാഗതം ചെയ്യുന്നു. മധുരഗാനങ്ങളുടെ മായാ മുഹൂർത്തത്തിൽ, ഭക്തിസാന്ദ്രമായ ഈ സംഗീതയാത്രയിൽ പങ്കെടുക്കുവാൻ ഈ ശ്രേഷ്ഠ അവസരം നിങ്ങളെ കാത്തിരിക്കുന്നു. ക്ഷേത്ര മണ്ഡല മഹോത്സവത്തിന് ആഹ്ലാദമുയർത്താൻ എല്ലാ ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തവും അനുഗ്രഹപൂർവമായ സഹകരണവും അഭ്യർത്ഥിക്കുന്നു. വിശ്വാസവും പ്രാർത്ഥനയും നിറഞ്ഞ്, ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം

വോയിസ് ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനാമൃതം

Image
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രം മണ്ഡല മഹോത്സവം പന്ത്രണ്ടാം ദിവസം 2024 നവംബർ 29 വെള്ളിയാഴ്ച 6:30 നു വോയിസ് ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനാമൃതം  ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരവോടെ ക്ഷണിക്കുന്നു മണ്ഡല മഹോത്സവം വിജയകരമാക്കുവാൻ ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

ശ്രി തൃക്കണ്ണാപുരം ഭജന സംഘം അവതരിപ്പിക്കുന്ന ഭജന

Image
  "ഓം നമോ ഭഗവതേ വാസുദേവായ" ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രം മണ്ഡല മഹോത്സവം പന്ത്രണ്ടാം ദിവസം 2024 നവംബർ 28 വ്യാഴാഴ്‌ച 6:30 നു ശ്രി തൃക്കണ്ണാപുരം ഭജന സംഘം അവതരിപ്പിക്കുന്ന ഭജന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരവോടെ ക്ഷണിക്കുന്നു മണ്ഡല മഹോത്സവം വിജയകരമാക്കുവാൻ ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

ഉദയാസ്തമയപൂജ – ഒരു അപൂർവ്വ അവസരം

Image
ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ പുണ്യപൂജനീയ തന്ത്രിവര്യരുടെ അനുഗ്രഹാശിസ്സുകളോടെ "ഉദയാസ്തമയ പൂജ" നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.  ക്ഷേത്രങ്ങളിൽ സവിശേഷമായ ഈ വഴിപാടിലൂടെ ഭക്തരുടെ ആഗ്രഹങ്ങൾ സഫലമാക്കപ്പെടുന്നതാണ്. ആയിരക്കണക്കിന് രൂപ ചെലവുള്ള ഈ പൂജ 500 രൂപ അടച്ച് കുടുംബാംഗങ്ങളുടെ പേരും നക്ഷത്രവും നൽകി ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി കഴിപ്പിക്കാവുന്നതാണ്.  ഈ ദിവ്യാനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഇതിഹാസങ്ങൾ ഉദ്ഘോഷിക്കുന്നത്" എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം

Image
ഓം നമോ ഭഗവതേ വാസുദേവായ ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രം മണ്ഡല മഹോത്സവം – പതിനൊന്നാം ദിവസം 2024 നവംബർ 27 ബുധനാഴ്ച വൈകുന്നേരം 6:30ന് ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി "ഇതിഹാസങ്ങൾ ഉദ്ഘോഷിക്കുന്നത്" എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടക്കുന്നു. ശ്രീ. രഞ്ജൻ കയനാടത്ത് (അണ്ടല്ലൂർ) അവതരിപ്പിക്കുന്ന പ്രഭാഷണ പരിപാടി  ശ്രവിക്കുന്നതിനും മണ്ഡല മഹോത്സവം വിജയകരമാക്കുന്നതിനും ഭക്തജനങ്ങളുടെ സഹകരണം സാദരം അഭ്യർത്ഥിക്കുന്നു.

ദീപാരാധനയും ഗാനാർച്ചനയും

Image
ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡല മഹോത്സവം - പത്താം ദിവസം ദീപാരാധനയും ഗാനാർച്ചനയും  ഭക്തിപാരവശ്യമാക്കുന്ന മണ്ഡല മഹോത്സവത്തിന്റെ പത്താം ദിവസത്തെ ആഘോഷങ്ങൾ 2024 നവംബർ 26 ചൊവ്വാഴ്ച ആഘോഷപൂർവ്വം നടക്കുന്നു. സന്ധ്യ 6:30 ന് ദീപാരാധനയ്ക്ക് ശേഷം, ശംഖൊലി മാഹി അവതരിപ്പിക്കുന്ന ഗാനാർച്ചന നടത്തപ്പെടുന്നു. ഭക്തജനങ്ങളുടെ ആത്മീയാനുഭവങ്ങൾക്ക് പുതിയൊരു ഊർജ്ജം പകരുന്ന ഈ സന്ദർഭത്തിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരവോടെ ക്ഷണിക്കുന്നു. മണ്ഡല മഹോത്സവത്തിന്റെ വിജയത്തിന് നിങ്ങളുടെ സഹകരണം ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഭക്തിയുടെ ഈ മേളയിൽ അണിചേരൂ, ദൈവാനുഗ്രഹം പ്രാപിക്കൂ.

മാങ്ങോട്ടും കാവ് ഭാഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന

Image
  മാങ്ങോട്ടും കാവ് ഭാഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന 25 തിങ്കളാഴ്ച ദീപാരാധനയ്ക്ക് ശേഷം

ഗാനാഞ്ജലിയോടെ മണ്ഡല മഹോത്സവം എട്ടാം ദിനം

Image
ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം ഗാനാഞ്ജലിയോടെ മണ്ഡല മഹോത്സവം എട്ടാം ദിനം ഒളവിലം: ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം എട്ടാം ദിവസം ഗോപിക ഗോകുൽദാസ് അവതരിപ്പിക്കുന്ന ഗാനാഞ്ജലിയോടെയായി ഭക്തജനങ്ങൾക്കായി ഭക്തിസാന്ദ്രമായ സംഗീത രാത്രി ഒരുക്കുന്നു.  2024 നവംബർ 24-ാം തീയതി ഞായറാഴ്ച ദീപാരാധനയ്ക്കുശേഷം ഗാനാഞ്ജലി ആരംഭിക്കും. സിനിമയിൽ പിന്നണിഗായികയായി പ്രവർത്തിച്ച ഗോപിക ഗോകുൽദാസ് പ്രശസ്തയാണ്. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായ ഈ സംഗീത പരിപാടി ഭക്തർക്കൊരു സംഗീതാനുഭവമായിരിക്കും. ഭക്തജനങ്ങൾ ഈ സുവർണാവസരം കൈമോശം വരുത്താതെ പങ്കെടുത്ത് പ്രാർത്ഥനാസാന്ദ്രമായ നിമിഷങ്ങളെ അനുഭവിക്കാൻ ഏവരെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ക്ഷേത്രത്തിലെ മണ്ഡല മഹോത്സവ പരിപാടികൾക്ക് വലിയ പങ്കാളിത്തം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തിസാന്ദ്രമായ ഈ സംഗീത രാത്രി മഹോത്സവത്തിനും ഭക്തജനങ്ങൾക്കും പുതുയൗവനമാവും. ഭക്തിയുടെ സംഗീതമേളയുമായി ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം പിന്നെയും മനസുകളിൽ ചേർക്കപ്പെടുന്നു.

ദീപാരാധനയും ഭജന സമർപ്പണവും

Image
  ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡല മഹോത്സവം - ഏഴാം ദിവസം ദീപാരാധനയും ഭജന സമർപ്പണവും ഭക്തിപാരവശ്യമാക്കുന്ന മണ്ഡല മഹോത്സവത്തിന്റെ ഏഴാം ദിവസത്തെ ആഘോഷങ്ങൾ 2024 നവംബർ 23 ശനിയാഴ്ച ആഘോഷപൂർവ്വം നടക്കുന്നു. സന്ധ്യ 6:30 ന് ദീപാരാധനയ്ക്ക് ശേഷം, ഒളവിലം ബാലഗോപാല ക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന ഭജന സമർപ്പണം നടത്തപ്പെടുന്നു. ഭക്തജനങ്ങളുടെ ആത്മീയാനുഭവങ്ങൾക്ക് പുതിയൊരു ഊർജ്ജം പകരുന്ന ഈ വിശിഷ്ട ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരവോടെ ക്ഷണിക്കുന്നു. മണ്ഡല മഹോത്സവത്തിന്റെ വിജയത്തിന് നിങ്ങളുടെ സഹകരണം ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഭക്തിയുടെ ഈ മേളയിൽ അണിചേരൂ, ദൈവാനുഗ്രഹം പ്രാപിക്കൂ.

തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ പ്രശസ്ത പ്രഭാഷക നിഷാറാണിയുടെ ആധ്യാത്മിക പ്രഭാഷണം

Image
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ പ്രശസ്ത പ്രഭാഷക നിഷാറാണിയുടെ ആധ്യാത്മിക പ്രഭാഷണം. ഒളവിലം: തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ മണ്ഡല മഹോത്സവം നവംബർ 22 വെള്ളിയാഴ്ച ആറാം ദിനത്തിൽ ഭക്തജനങ്ങൾക്ക് ആത്മീയ സമ്പന്നതയേകുന്ന പ്രഭാഷണം ഒരുക്കിയിട്ടുണ്ട്. സന്ധ്യ 6:30 ന്, "കുടുംബ ജീവിതത്തിൽ ആചാര അനുഷ്ഠാനങ്ങളുടെ പ്രാധാന്യം" എന്ന വിഷയത്തിൽ പ്രഭാഷണം പ്രശസ്ത പ്രഭാഷകയായ നിഷറാണി പയ്യോളി നിർവഹിക്കുന്നു. ഭക്തിയുടെയും ആചാരങ്ങളുടെയും അർത്ഥം വിശദീകരിക്കുന്ന ഈ പ്രഭാഷണം കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. പ്രഭാഷനത്തിന് ശേഷം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ലഘുഭക്ഷണ വിതരണവും ഉണ്ടായിരിക്കും. എല്ലാ സ്നേഹസമ്പന്നരായ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു. മണ്ഡല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ സജീവ സഹകരണം അഭ്യർത്ഥിക്കുന്നു.

വള്ളിനായക ഭജനമഠത്തിന്റെ ഭജനസന്ധ്യ

Image
ഒളവിലം ശ്രീ തൃക്കണ്ണാപുരം ക്ഷേത്രത്തിൽ വള്ളിനായക ഭജനമഠത്തിന്റെ ഭജനസന്ധ്യ ഒളവിലം: ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മണ്ഡല മഹോത്സവം ഭക്തിസാന്ദ്രമായ വഴികളിലൂടെ മുന്നേറുന്നു. നവംബർ 21 വ്യാഴാഴ്‌ച, മഹോത്സവത്തിന്റെ അഞ്ചാം ദിവസം, സന്ധ്യ 6:30 ന് ദീപാരാധനയ്ക്കുശേഷം ഭജനസന്ധ്യ ക്ക് വേദി ഒരുക്കുന്നു. പ്രശസ്തമായ വള്ളിനായക ഭജനമഠം അവതരിപ്പിക്കുന്ന ഭജനങ്ങൾ അന്നേദിവസത്തെ പ്രധാന ആകർഷണമാകും. ഭക്തിഭാവനയുടെ ആഴത്തിൽ മുഴുകി, ആധ്യാത്മിക സന്തോഷം അനുഭവിക്കാൻ ഈ സന്ധ്യയിലൂടെ ഏവർക്കും അവസരം ലഭിക്കുന്നു. മണ്ഡല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ സഹകരണം ആശിക്കുന്നു. ഭക്തിസാന്ദ്രമായ ഈ ഭജനസന്ധ്യയിൽ  ഏവരെയും ഭക്ത്യാദരവോടെ ക്ഷണിക്കുന്നു .

തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന മണ്ഡല മഹോത്സവം പുതുതലങ്ങളിലേക്ക്

Image
  ഒളവിലം: തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന മണ്ഡല മഹോത്സവം പുതുതലങ്ങളിലേക്ക് കുതിക്കുകയാണ്. നവംബർ 20 ബുധനാഴ്ച, നാലാം ദിവസത്തിലെ പ്രത്യേക പരിപാടികൾ ഭക്തിസാന്ദ്രമായ അനുഭവങ്ങൾക്ക് വാതിൽ തുറക്കുന്നു. സന്ധ്യ 6:30 ന് ദീപാരാധനയ്ക്കുശേഷം, പ്രശസ്ത പണ്ഡിതൻ ശ്രീ അനിൽ തിരുവങ്ങാട് നിർവഹിക്കുന്ന "വേദങ്ങളിലെ ശാക്തേയ രഹസ്യം" എന്ന പ്രഭാഷണം പ്രധാന ആകർഷണമായിരിക്കും. ആധ്യാത്മികതയുടെ ആഴങ്ങളെ ദീപ്തിപ്പെടുത്തുന്ന ഈ പ്രഭാഷണം ഭക്തജനങ്ങൾക്ക് ആത്മീയ ആവിഷ്കാരത്തിന് ദിശാനിർദ്ദേശമാകുമെന്നത് തീർച്ച. മണ്ഡല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ ഭക്തജനങ്ങളുടെയും സജീവ സഹകരണം അഭ്യർത്ഥിക്കുന്നു. വിശേഷ ദിനങ്ങളിലെ ഈ ആഘോഷങ്ങളിൽ പങ്കുചേരുന്നതിനായി ഏവരെയും ക്ഷണിക്കുന്നു.

വോയിസ് ഓഫ് യൂത്ത് ചൊക്ലി അവതരിപ്പിക്കുന്ന ഗാനാർച്ചന

Image
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി 19/11/2024 ചൊവ്വാഴ്ച വൈകുന്നേരം 6:30ന് വോയിസ് ഓഫ് യൂത്ത് ചൊക്ലി അവതരിപ്പിക്കുന്ന ഗാനാർച്ചന നടക്കുന്നതാണ്. എല്ലാ സ്നേഹ സമ്പന്നരായ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു. ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് ലഘുഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്

കുമാരി നന്ദന ഒളവിലം അവതരിപ്പിക്കുന്ന ഗാനാർച്ചന

Image
  ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി 18/11/2024 തിങ്കളാഴ്‌ച വൈകുന്നേരം 6:30ന് കുമാരി നന്ദന ഒളവിലം അവതരിപ്പിക്കുന്ന ഗാനാർച്ചന നടക്കുന്നതാണ്. എല്ലാ സ്നേഹ സമ്പന്നരായ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു. ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്

ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2024 നവംബർ 17 തുടക്കം കുറിക്കും

Image
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2024 നവംബർ 17 ഞായറാഴ്ച ആരംഭിക്കുകയാണ്. മണ്ഡലം മഹോത്സവം ഒന്നാംദിവസം ദീപാരാധനയ്ക്ക് ശേഷം ഗുരുസാഗരം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത വേളയിലും തുടർന്ന് നടക്കുന്ന അത്താഴ വിരുന്നിലും എല്ലാ ഭക്തജനങ്ങളെയും സ്നേഹാദരപൂർവ്വം ക്ഷണിക്കുന്നു.

തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മഹാനവമി ആഘോഷങ്ങൾ

Image
മഹാനവമി ആഘോഷങ്ങൾ  2024 ഒക്ടോബർ 11 വെള്ളിയാഴ്ച : ഗ്രന്ഥംവെയ്പ്   12ാം തീയതി ശനിയാഴ്ച: വാഹനപൂജ 13ാം തിയതി: ഗ്രന്ഥമെടുപ്പ്,  രാവിലെ 8.30 ന് ശേഷം വിദ്യാരംഭം  നവരാത്രി പൂജ, സരസ്വതി പൂജ, ദേവിക്ക് ചെക്കി മാല  നവരാത്രി ദിവസങ്ങളിൽ കാലത്ത് ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ഉണ്ടായിരിക്കുന്നതാണ്. എല്ലാദിവസവും ദീപസ്തംഭവും ചുറ്റുവിളക്കും ഉണ്ടായിരിക്കുന്നതാണ്. വഴിപാട് നവരാത്രി പൂജ 100 രൂപ സരസ്വതി പൂജ 100 രൂപ ദേവിക്ക് ചെക്കി മാല 100 രൂപ വഴിപാടിനും വാഹനപൂജയ്ക്കും ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക. Ph: 9605366745