തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ പ്രശസ്ത പ്രഭാഷക നിഷാറാണിയുടെ ആധ്യാത്മിക പ്രഭാഷണം



ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ പ്രശസ്ത പ്രഭാഷക നിഷാറാണിയുടെ ആധ്യാത്മിക പ്രഭാഷണം.


ഒളവിലം: തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ മണ്ഡല മഹോത്സവം നവംബർ 22 വെള്ളിയാഴ്ച ആറാം ദിനത്തിൽ ഭക്തജനങ്ങൾക്ക് ആത്മീയ സമ്പന്നതയേകുന്ന പ്രഭാഷണം ഒരുക്കിയിട്ടുണ്ട്.


സന്ധ്യ 6:30 ന്, "കുടുംബ ജീവിതത്തിൽ ആചാര അനുഷ്ഠാനങ്ങളുടെ പ്രാധാന്യം" എന്ന വിഷയത്തിൽ പ്രഭാഷണം പ്രശസ്ത പ്രഭാഷകയായ നിഷറാണി പയ്യോളി നിർവഹിക്കുന്നു. ഭക്തിയുടെയും ആചാരങ്ങളുടെയും അർത്ഥം വിശദീകരിക്കുന്ന ഈ പ്രഭാഷണം കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.


പ്രഭാഷനത്തിന് ശേഷം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ലഘുഭക്ഷണ വിതരണവും ഉണ്ടായിരിക്കും. എല്ലാ സ്നേഹസമ്പന്നരായ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.


മണ്ഡല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ സജീവ സഹകരണം അഭ്യർത്ഥിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും