കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും
കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും
2025 ഏപ്രിൽ 24 വ്യാഴാഴ്‌ച മുതൽ മെയ് 1 വ്യാഴാഴ്‌ച വരെ
കൊടിയേറ്റ മഹോത്സവം ഒന്നാം ദിവസമായ ഏപ്രിൽ 24 വ്യാഴാഴ്ചയാണ് കലവറ നിറക്കൽ, കൂടാതെ ഡോക്ടർ പ്രശാന്ത് വർമ്മ കോഴിക്കോട് അവതരിപ്പിക്കുന്ന മാനസജപലഹരി
രണ്ടാം ദിവസം ഏപ്രിൽ 25 വെള്ളിയാഴ്ച മാതൃസമിതി അംഗങ്ങളും ദേശവാസികളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ
ഏപ്രിൽ 26 ശനിയാഴ്ച കൊടിയേറ്റ മഹോത്സവം മൂന്നാം ദിവസം വൈകുന്നേരം അഞ്ചുമണിക്ക് വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര, കൊടിയേറ്റം, കടമേരി പഞ്ചവാദ്യ സംഘത്തിൻ്റെ ഇരട്ട തായമ്പക, തുടർന്ന് രാത്രി 8:30ന് രാഗചക്ര മ്യൂസിക് ഒളവിലം അവതരിപ്പിക്കുന്ന ഗാനാർച്ചന
ഏപ്രിൽ 27 ഞായറാഴ്ച സിനിമ പിന്നണി ഗായിക സിന്ദൂര സിത്താര, നന്ദന അവതരിപ്പിക്കുന്ന ഭക്തിഗാനസുധ തുടർന്ന് രാത്രി എട്ടുമണിക്ക് പ്രണവം തൃക്കണ്ണാപുരം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ
അഞ്ചാം ദിവസമായ ഏപ്രിൽ 28 തിങ്കളാഴ്ച അയോധ്യ നഗർ കാവുംഭാഗം, നൃത്ത്യോദയ നൃത്ത വിദ്യാലയം നാരായണൻ പറമ്പ് ഒളവിലം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ
ആറാം ദിവസം ഏപ്രിൽ 29 ചൊവ്വാഴ്ച മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻസ്ട്രുമെന്റൽ മ്യൂസിക് തലശ്ശേരി ശ്രീരാഗം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻസ്ട്രുമെന്റൽ മ്യൂസിക് പാലയാട് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതവും ഉപകരണ സംഗീതവും, തുടർന്ന് കൃഷ്ണാർച്ചന സംഗീതസഭ അവതരിപ്പിക്കുന്ന സംഗീതാർച്ചന
കൊടിയേറ്റ മഹോത്സവം ഏഴാം ദിവസം ഏപ്രിൽ 30 ബുധനാഴ്ച ഒളവിലം പാത്തിക്കൽ ശ്രീകൃഷ്ണ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ചെണ്ടമേളത്തിന്റെയും ഭജനാലാപനത്തിന്റെയും അകമ്പടിയോടെ ഒളവിലം പാത്തിക്കലിൽ നിന്ന് പുറപ്പെട്ട് ക്ഷേത്ര തിരുസന്നിധിയിൽ എത്തിച്ചേരുന്ന താലപ്പൊലി ശേഷം പള്ളിവേട്ട എഴുന്നള്ളത്ത് പള്ളിവേട്ട എഴുന്നള്ളത്തോടെ ഏഴു ദിവസത്തെ കൊടിയേറ്റ മഹോത്സവത്തിന് സമാപനം
മെയ് 1 പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനം
രാവിലെ 5 മണി:
തിരുനട തുറന്ന് അഭിഷേകം, മലർനിവേദ്യം ഗണപതിഹോമം, ഉഷഃപൂജ, ശ്രീഭൂതബലി (ആറാട്ടുബലി) ആറാട്ട് തിരിച്ചെഴുന്നള്ളിച്ച് പ്രദക്ഷിണം.
കൊടിയിറക്കൽ
അകത്ത് എഴുന്നള്ളിച്ച നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ ദക്ഷിണ
ഉച്ചയ്ക്ക്
ആറാട്ട്സദ്യ
വൈകു: 5 മണി: തിരുനട തുറന്ന് നിറമാല, ദീപാരാധന അത്താഴപൂജ
.jpg)
Comments
Post a Comment