ഒളവിലം സ്വാമി എന്നറിയപ്പെടുന്ന പത്മശ്രീ പുനത്തിൽ ശ്രീധരാനന്ദ സ്വാമികളുടെ സാന്നിധ്യം ഭക്തരെ അത്യന്തം സന്തോഷഭരിതമാക്കി.
മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 2023 നവംബർ 17 മുതൽ ഡിസംബർ 27 വരെ നടന്ന പ്രഭാഷണ/ ഭജന പരമ്പരകളും ശ്രവിക്കുന്നതിനായി അനേകം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തുകയുണ്ടായി.
ഇതിനിടെ ഡിസംബർ 23 ന് വൈകുന്നേരം ശ്രീ വള്ളി നായക മഠം ഭജന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭജനയിൽ ഒളവിലം സ്വാമി എന്നറിയപ്പെടുന്ന പത്മശ്രീ പുനത്തിൽ ശ്രീധരാനന്ദ സ്വാമികളുടെ സാന്നിധ്യം ഭക്തരെ അത്യന്തം സന്തോഷഭരിതമാക്കി.
തുടർന്ന് ഭജനയുടെ നേതൃത്വം കൂടി സ്വാമി ഏറ്റെടുത്തതോടെ വൻ ആവേശത്തിലായി ഭക്തജനങ്ങൾ.
https://youtu.be/HVAZyA6qX_I?si=AwWXEnML3kPBgpxC
Comments
Post a Comment