സനാതന ധർമ്മത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണ കലയുടെ കുലപതി കെ എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യാത്മിക പ്രഭാഷണം



ഒളവിലം തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 22/12/2023 വൈകുന്നേരം 6:30ന് സനാതന ധർമ്മത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ  പ്രഭാഷണ കലയുടെ കുലപതി കെ എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ഭക്തജനങ്ങളെയും 22/12/2023 വൈകുന്നേരം 6:30ന് ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിനായി ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു. ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്.


കെ എൻ രാധാകൃഷ്‌ണൻ മാസ്റ്ററെ കുറിച്ച്

കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ആധ്യാത്മിക പ്രഭാഷകനാണ്, എഴുത്തുകാരനാണ്, പ്രകൃതിസ്നേഹിയാണ്, ഒട്ടേറെ സംഘടനകളുടെ തലപ്പത്ത് പ്രവർത്തിക്കുന്ന ആളാണ്. സാമൂഹ്യ പ്രവർത്തകനാണ്, അധ്യാപകനാണ്, സർവ്വോ പരി ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്.


ബൃഹത് ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരം വീട്ടിൽ സ്വന്തമായുള്ള രാധാകൃഷ്ണൻ മാസ്റ്റർ വലിയ വായനക്കാരനും എഴുത്തുകാരനും കൂടിയാണ്. മൂവായിരത്തിൽപരം പ്രഭാഷണങ്ങൾ നടത്തി പ്രഭാഷക കേസരി പുരസ്കാരം നേടിയ അദ്ദേഹം പ്രഥമ വാദേവി പുരസ്കാര ജേതാവ് കൂടിയാണ്. തളാപ്പ് ഭക്തി സംവർദ്ധിനിയോഗത്തിന്റെ ടി.കെ. രാമകൃഷ്ണൻ മാസ്റ്റർ എൻഡോവ്മെന്റ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.


പള്ളിക്കുന്ന് രാധാവിലാസം യു പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന പി ദാമോദരൻ നായരുടെയും രോഹിണി അമ്മ യുടെയും മകനായി 1964 ജനിച്ച രാധാകൃഷ്ണൻ മാസ്റ്റർ നീണ്ട 13 വർഷക്കാലം നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സൗ ജന്യമായി ട്യൂഷൻ നൽകി കൊണ്ടാണ് പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. 1985 മുതൽ 1990 വരെ ഇറ്റാക് സ് കോളേജിലും 1990 മുതൽ 1999 വരെ കണ്ണാടിപ്പറമ്പ കൈരളി കോളേജിലും 2000 മുതൽ കമ്പിൽ അക്ഷര കോളേജിൽ പ്രിൻസിപ്പാളായും പ്രവർത്തിച്ചു വരുന്നു. നിരവധി കുട്ടികൾക്ക് ഫീസ് വാങ്ങാതെയും ചുരുങ്ങിയ ഫീസിൽ പഠിപ്പിച്ചും സമാന്തര വിദ്യാഭ്യാസമേഖലയിൽ രാധാകൃഷ്ണൻ മാസ്റ്റരുടെ പ്രവർത്തനം എടുത്തുപറയേണ്ട താണ്. പാരലൽ കോളേജ് വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സർക്കാർ തലത്തിലും സർവകലാശാല തലത്തിലും അറി യിക്കാനും നേടിയെടുക്കാനുമുള്ള നിരവധി പോരാട്ടങ്ങളിൽ പങ്കെടുക്കുകയും,പാരലൽ കോളേജ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നീണ്ട പത്ത് വർഷമായി അസോസിയേഷൻ്റെ ജില്ലാ പ്രസിഡണ്ട് ആയിപ്രവർത്തിച്ചു വരുന്നു. യൂത്ത് റെഡ് ക്രോസിൻ്റെ ജില്ലാ പ്രസിഡണ്ടായി ചുമതല വഹിച്ച കാലത്ത് ഒട്ടേറെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ യുവതി യുവാക്കൾക്ക് പരിശീലനം നൽകി ഫ്രണ്ട്ലി പോലീസ് എന്ന പേരിൽ ട്രാഫിക് നിയന്ത്രണത്തിൽ സഹരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് സംസ്ഥാനതല ത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു. വിപുലമായ രക്തദാന സേന രൂപീകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാമ്പള്ളി നദീതട സംരക്ഷണ സമിതിയു ടെ നേതൃത്വത്തിൽ നദീതട സംരക്ഷണയാത്ര, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രചരണ ജാഥകൾ, സാക്ഷ രതാ പരിശീലന ക്യാമ്പുകൾ, പരിസ്ഥിതി സംരക്ഷണ സന്ദേശ കലാജാഥകൾ, സംഘടിപ്പിക്കുകയും, നാറാത്ത് വിവേകാനന്ദ കലാകായിക വേദിയുടെ സാരഥ്യത്തിലൂടെ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ പരിശീലന കേമ്പുകൾ സംഘടിപ്പിക്കാൻ നേതൃത്ത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.


ഒൻപത് വർഷമായി കണ്ണാടിപ്പറമ്പിൽ പ്രവർത്തിക്കു ന്ന ജ്യോതിർഗമയ, ഏഴാം വർഷത്തിലേക്ക് കടക്കുന്ന ചേലേരി സാന്ദീപനി വിദ്യാലയം, മൂന്നാം വർഷത്തിൽ പ്രവേശിക്കുന്ന നാറാത്ത് ചിദഗ്നി സനാതനധർമ്മ പാഠശാല എന്നി പ്രസ്ഥാനങ്ങൾ തുടങ്ങുന്നതിൽ നിർണ്ണായമായ പങ്ക് വഹിച്ചത് രാധാകൃഷ്ണൻ മാസ്റ്റരാണ് . കണ്ണൂരിലെ ശ്രീ ശങ്കരാ അദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാ നും, ആദ്ധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്കാരഭാരതി പ്രസിഡണ്ടുമായ രാധാകൃഷ്ണൻ മാസ്റ്റർ രാമായണ മാസക്കാലത്ത് പത്ര മാസികകളിലും, സോഷ്യൽ മീഡിയകളിലുമായി നൂറിൽപരം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. രാമായണത്തെ അടിസ്ഥാനമാക്കി 500 ൽ പരം പ്രഭാഷണങ്ങൾ നടത്തി. കണ്ണൂർ മീഡിയയിൽ തുടർച്ചയായി രണ്ടാം വർഷവും രാമായണ പ്രഭാഷണം നടത്തി രാമകഥക്ക് പ്രചുര പ്രചാരം നൽകിയതിന് അദ്ദേ ഹത്തിനു രാമകീർത്തി പുരസ്കാരം നൽകി ആദരിക്കുന്നു .അക്ഷര കോളേജ് അഡ്മിനിസ്ട്രേറ്റർ സി. ഷീജയാണ് ഭാര്യ. എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീത് കൃഷ്ണൻ മകനുമാണ്.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും