മണ്ഡല മഹോത്സവം 31 ദിവസം പിന്നിടുമ്പോൾ ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം






മണ്ഡല മഹോത്സവം 31 ദിവസം പിന്നിടുമ്പോൾ ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം.


ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നുവരുന്ന അദ്ധ്യാത്മിക പ്രഭാഷണവും ഭക്തിഗാനസുധയും ഭജനയും നല്ല ജനശ്രദ്ധ പിടിച്ചുപറ്റി. മണ്ഡല മഹോത്സവം 31 ദിവസം നടന്ന സ്വരരാഗ ഓർക്കസ്ട്ര മാഹിയുടെ ഭക്തിഗാനസുധ കേൾക്കുന്നതിനായി എത്തിച്ചേർന്ന ഭക്തജന പ്രവാഹം തന്നെ ഇതിന് ഉത്തമ തെളിവായി. 17/11/2023 മുതൽ വൈകുന്നേരങ്ങളിൽ പ്രഭാഷണവും ഭക്തിഗാനസുധയും ഭജനയും തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ഓരോ ദിവസവും നടന്നുവരുന്നത്.  പ്രഭാഷണ പരമ്പരയിലും ഭജന സന്ധ്യയിലും ഇപ്പൊൾ നല്ല ഭക്തജന തിരക്ക് അനുഭവപെട്ടു തുടങ്ങി. ഓൺലൈനായി വഴിപാടുകൾ നടത്തുന്നതിനായി ക്ഷേത്രകമ്മിറ്റി ഏർപ്പാടുകൾ ചെയ്തതോടെ ദൂരദേശങ്ങളിലെ ഭക്തർക്ക്  വഴിപാട് നടത്തുന്നതിന് സൗകര്യമൊരുങ്ങിയിരിക്കുകയാണ്. ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. 

ഇതിനായി ചുവടെ കാണുന്ന ലിങ്കിലൂടെ ഭക്തജനങ്ങൾക്ക് വിവരങ്ങൾ അറിയാവുന്നതാണ്. 

https://sreekrishnaovm.blogspot.com/p/blog-page_3.html

കൂടാതെ എല്ലാ ദിവസവും രാത്രിയിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് ലഘു ഭക്ഷണ വിതരണവും നൽകി വരുന്നു.


Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും