തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവ സമാപനം 27/12/2023 ന്

 




















ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവ സമാപന ദിവസമായ 27/12/2023 ന് 

കാലത്ത് നടതുറന്ന ശേഷം അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ്.


വൈകിട്ട് നടതുറന്ന്

ക്ഷേത്ര മാതൃസമിതി അംഗങ്ങളുടെ വിഷ്ണു സഹസ്രനാമപാരായണം, നിറമാല, ചുറ്റുവിളക്ക്, ദീപാരാധനയും ഉണ്ണികൃഷ്ണമാരാർ നയിക്കുന്ന തായമ്പക

ആദരവ്, ശ്രീ മഹാദേവക്ഷേത്ര മാതൃ സമിതി അംഗങ്ങളും ചെറിയത്ത്‌ തറവാട് കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന

തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്. 

തുടർന്ന് നൽകുന്ന ഭക്ഷണവിതരണത്തോട് കൂടി തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപനം കുറിക്കുകയാണ്. മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്ര കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.

കൂടാതെ ക്ഷേത്ര പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുന്നതിന് അകമഴിഞ്ഞ് സഹായിച്ച ഏവരെയും ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം തുടർന്നും ഭക്തജനങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും