ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 2023 വർഷത്തെ മണ്ഡല മഹോത്സവം സമാപിച്ചു.

ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 2023 വർഷത്തെ മണ്ഡല മഹോത്സവം ഇന്ന് (27/12/2023) സമാപിച്ചു. 

ശ്രീകൃഷ്ണ ഭഗവാൻറെ അനുഗ്രഹത്താലും അയ്യപ്പസ്വാമിയുടെ കടാക്ഷത്താലും വളരെ ചെറിയതോതിൽ നടത്താനിരുന്ന മണ്ഡല മഹോത്സവമാണ് അതിഗംഭീരമായി നടത്തുന്നതിന് സാധിച്ചത്.. സാധാരണയിൽ കവിഞ്ഞ ഭക്തജനങ്ങളുടെ സാന്നിധ്യവും ഒരു കൂട്ടം നാട്ടുകാരുടെ നിസ്വാർത്ഥ സേവനവും മഹോത്സവം ഗംഭീരമാക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. മണ്ഡല മാസക്കാലത്ത് 41 ദിവസവും ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും ഭക്ഷണ വിതരണം നൽകുന്നതിന് സാധിച്ചത് തന്നെ ഇതിൻറെ ഉത്തമ ഉദാഹരണമാണ്.

മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്ര കമ്മിറ്റിയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

കൂടാതെ ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും മഹോത്സവ പ്രവർത്തനങ്ങളും ചിട്ടയോടെ നടത്തുന്നതിന്  സഹായിച്ച ഏവരെയും ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം തുടർന്നും ഭക്തജനങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും