ഡോ. ചെറുവച്ചേരി രാധാകൃഷ്ണൻ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം 2023 ഡിസംബർ 06 ന്
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി പ്രശസ്ത പ്രഭാഷകൻ ഡോ. ചെറുവച്ചേരി രാധാകൃഷ്ണൻ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം 2023 ഡിസംബർ 06 ന് വൈകുന്നേരം 6:30 ന് നടക്കും. നിരവധി ക്ഷേത്രങ്ങളിൽ അദ്ധ്യാത്മിക പ്രഭാഷണങ്ങൾ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ പ്രഭാഷകനാണ് ഡോ. ചെറുവച്ചേരി രാധാകൃഷ്ണൻ.
2023 നവംബർ 17 മുതൽ തുടങ്ങി നടന്നു വരുന്ന ഭജനസന്ധ്യയും പ്രഭാഷണ പരമ്പരയും ഡിസംബർ 27 വരെ തുടരും.
എല്ലാ ദിവസവും ഭക്തർക്ക് ലഘു ഭക്ഷണവും നൽകിവരുന്നു.
എല്ലാ ഭക്തജനങ്ങളെയും മണ്ഡല മഹോത്സവത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

Comments
Post a Comment