ഗുരുവായൂർ ഏകാദശിയുടെ പ്രാധാന്യം
തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാളെ
രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ അഖണ്ഡനാമജപവും, ദീപസ്തംഭവും ചുറ്റുവിളക്കും, നിറമാലയോടുകൂടി ദീപാരാധനയും,
മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്ര ഭജനസംഘം അവതരിക്കുന്ന ഭജന
തുടർന്ന് ലഘു ഭക്ഷണവിതരണവും ഉണ്ടായിരിക്കുന്നതാണ്.
ഗുരുവായൂർ ഏകാദശിയുടെ പ്രാധാന്യം
ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി.
ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി നാളെ നവംബർ 23 വ്യാഴാഴ്ചയാണ്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്‌ഠാദിനമായും കണക്കാക്കപ്പെടുന്നു. കൂടാതെ ഭഗവാൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്. ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർ ക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം അതിനാൽ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്. ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നതിന് സാധിക്കാത്ത ഭക്തജനങ്ങൾക്ക് കൊച്ചു ഗുരുവായൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വന്ന് ദർശനം നടത്താവുന്നതാണ്.

Comments
Post a Comment