"ഓം നമോ ഭഗവതേ വാസുദേവായ" ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡല മഹോത്സവം ഒന്നാം ദിവസം നവംബർ 17 തിങ്കളാഴ്ച 6:30 നു മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരവോടെ ക്ഷണിക്കുന്നു മണ്ഡല മഹോത്സവം വിജയകരമാക്കുവാൻ ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡല മഹോത്സവം – രണ്ടാം ദിവസം 2025 നവംബർ 18, ചൊവ്വാഴ്ച ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലുള്ള മണ്ഡല മഹോത്സവത്തിന്റെ രണ്ടാം ദിവസത്തോടനുബന്ധിച്ച്, 2025 നവംബർ 18-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6:30ന് പ്രശസ്തനായ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന "ജ്ഞാനപ്പാന" എന്ന വിഷയത്തിൽ പ്രഭാഷണം അരങ്ങേറുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു. മണ്ഡല മഹോത്സവം വിജയകരമാക്കുന്നതിനായി ഭക്തജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.
കൊടിയേറ്റ മഹോത്സവവും പ്രതിഷ്ഠാദിനവും 2025 ഏപ്രിൽ 24 വ്യാഴാഴ്ച മുതൽ മെയ് 1 വ്യാഴാഴ്ച വരെ കൊടിയേറ്റ മഹോത്സവം ഒന്നാം ദിവസമായ ഏപ്രിൽ 24 വ്യാഴാഴ്ചയാണ് കലവറ നിറക്കൽ, കൂടാതെ ഡോക്ടർ പ്രശാന്ത് വർമ്മ കോഴിക്കോട് അവതരിപ്പിക്കുന്ന മാനസജപലഹരി രണ്ടാം ദിവസം ഏപ്രിൽ 25 വെള്ളിയാഴ്ച മാതൃസമിതി അംഗങ്ങളും ദേശവാസികളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ഏപ്രിൽ 26 ശനിയാഴ്ച കൊടിയേറ്റ മഹോത്സവം മൂന്നാം ദിവസം വൈകുന്നേരം അഞ്ചുമണിക്ക് വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര, കൊടിയേറ്റം, കടമേരി പഞ്ചവാദ്യ സംഘത്തിൻ്റെ ഇരട്ട തായമ്പക, തുടർന്ന് രാത്രി 8:30ന് രാഗചക്ര മ്യൂസിക് ഒളവിലം അവതരിപ്പിക്കുന്ന ഗാനാർച്ചന ഏപ്രിൽ 27 ഞായറാഴ്ച സിനിമ പിന്നണി ഗായിക സിന്ദൂര സിത്താര, നന്ദന അവതരിപ്പിക്കുന്ന ഭക്തിഗാനസുധ തുടർന്ന് രാത്രി എട്ടുമണിക്ക് പ്രണവം തൃക്കണ്ണാപുരം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ അഞ്ചാം ദിവസമായ ഏപ്രിൽ 28 തിങ്കളാഴ്ച അയോധ്യ നഗർ കാവുംഭാഗം, നൃത്ത്യോദയ നൃത്ത വിദ്യാലയം നാരായണൻ പറമ്പ് ഒളവിലം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ആറാം ദിവസം ഏപ്രിൽ 29 ചൊവ്വാഴ്ച മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻസ്ട്രുമെന്റൽ മ്യൂസിക് തലശ്ശേരി ശ്രീരാഗം ഇൻസ്റ്റിറ്റ്യ...
Comments
Post a Comment